മട്ടുപ്പാവില്‍ പച്ചക്കറി തോട്ടമൊരുക്കി ഇടുക്കി ഡാം ടോപ്പ് സ്വദേശിനി രഞ്ജു ടോമി
മട്ടുപ്പാവില്‍ പച്ചക്കറി തോട്ടമൊരുക്കി ഇടുക്കി ഡാം ടോപ്പ് സ്വദേശിനി രഞ്ജു ടോമി
ഇടുക്കി: വിഷം കലര്‍ന്ന പച്ചക്കറികള്‍ക്ക് വിട നല്‍കി മട്ടുപ്പാവില്‍ പച്ചക്കറി വിളയിച്ച് നാടിന് മാതൃകയാകുകയാണ് ഇടുക്കി ഡാം ടോപ്പ് സ്വദേശിനിയും അധ്യാപികയുമായ ഞാവള്ളില്‍ രഞ്ജു ടോമിയും കുടുംബവും. രണ്ടുവര്‍ഷത്തിലേറെയായി ജൈവകൃഷിയില്‍ സജീവമായ ഇവരുടെ തോട്ടത്തില്‍ ലിറ്റൂസ്, പച്ചമുളക്, കാബേജ്, വഴുതന, ബ്രോക്കോളി, തക്കാളി, കെയ്ല്‍ തുടങ്ങി നിരവധിയിനങ്ങളുണ്ട്. കീടനാശിനികളും രാസവളങ്ങളും പൂര്‍ണമായും ഒഴിവാക്കി സ്വാഭാവിക വളങ്ങളും ജൈവ മാര്‍ഗങ്ങളും മാത്രം ഉപയോഗിച്ചാണ് കൃഷി. വീട്ടിലേക്കാവശ്യമായവ എടുത്തശേഷം മറ്റുള്ളവര്‍ക്കും നല്‍കാറുണ്ട്. വിഷവിമുക്ത ഭക്ഷണത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയാകാനുമാണ് ഇവരുടെ ശ്രമം. കാഞ്ചിയാര്‍ സെന്റ് മേരിസ് യു പി സ്‌കൂള്‍ അധ്യാപികയായ രഞ്ജുവിന് പിന്തുണയുമായി മക്കളായ അമേലിനും ഇസബല്ലയും ഒപ്പമുണ്ട്.
What's Your Reaction?