വാഴത്തോപ്പ് ക്ഷീരോല്‍പാദക സഹകണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
വാഴത്തോപ്പ് ക്ഷീരോല്‍പാദക സഹകണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: വാഴത്തോപ്പ് ക്ഷീരോല്‍പാദക സഹകണ സംഘം വാര്‍ഷിക പൊതുയോഗവും ക്ഷീരകര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടത്തി. ഭരണസമതി അംഗം റോയി ജോസഫ് ഉദ്ഘാടനം ചെയ്തു. 1991 പ്രവര്‍ത്തനം ആരംഭിച്ച സംഘത്തിന് 1.10കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന റോസ്മി ബാബു ചേറ്റാനി, സീന ജോഷി ചാത്തംകണ്ടത്തില്‍, പോള്‍ ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് ജോസ് മാത്യു കുമ്പനാട്ട് അധ്യക്ഷനായി. ക്ഷീര വികസന ഓഫീസര്‍ ജാന്‍സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി, ഡിഎസ്‌ഐ നിഷ, ഭരണസമതി അംഗങ്ങളായ സി വി തോമസ്, ഡൊമനിക്ക് കളക്കാട്ട്, ദീപക് ചക്കാലയ്ക്കല്‍, സെലില്‍ വില്‍സണ്‍, നോബി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

