വണ്ടന്‍മേട് നെറ്റിത്തൊഴു ഗ്രാമവേദി ഓണം ആഘോഷിച്ചു
വണ്ടന്‍മേട് നെറ്റിത്തൊഴു ഗ്രാമവേദി ഓണം ആഘോഷിച്ചു

ഇടുക്കി: വണ്ടന്‍മേട് നെറ്റിത്തൊഴു ഗ്രാമവേദിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ഉണര്‍വ് 2025 കൊച്ചറ ടൗണില്‍ സിനിമ സീരിയല്‍ താരം ടോണി ആന്റണി ഉദ്ഘാടനം ചെയ്തു.നെറ്റിത്തൊഴു ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനകള്‍, കുടുംബശ്രീകള്‍, പൗരസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓണാഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തല്‍, തിരുവാതിര കളി, വടംവലി മത്സരം, അത്തപ്പൂക്കള മത്സരം, പകിടകളി തുടങ്ങി നിരവധി മത്സരങ്ങളും നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഓണാഘോഷ കമ്മിറ്റി രക്ഷാധികാരി ബിജു അക്കാട്ടുമുണ്ട അധ്യക്ഷനായി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയില്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഫിലോമിന രാജു, അംഗങ്ങളായ ജോസ് മാടപ്പള്ളി, സിസിലി സജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിജിമോള്‍ ഷിബു, പുറ്റടി എന്‍എസ്പിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ എന്‍ ശശി, നെറ്റിത്തൊഴു അപ്‌കോസ് പ്രസിഡന്റ് കെ വി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






