കെ സി ജോര്‍ജ് ചരമ വാര്‍ഷികാചരണം സെപ്റ്റംബര്‍ 23ന് കട്ടപ്പനയില്‍

കെ സി ജോര്‍ജ് ചരമ വാര്‍ഷികാചരണം സെപ്റ്റംബര്‍ 23ന് കട്ടപ്പനയില്‍

Aug 8, 2025 - 13:34
 0
കെ സി ജോര്‍ജ് ചരമ വാര്‍ഷികാചരണം സെപ്റ്റംബര്‍ 23ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: ജില്ലയുടെ നാടക പ്രതിഭയും സംസ്ഥാന അവാര്‍ഡ് ജേതാവുമായിരുന്ന കെ സി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷികാചരണം സെപ്റ്റംബര്‍ 23ന് കട്ടപ്പനയില്‍ നടത്തും. ഇതിന് മുന്നോടിയായി കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. സ്വാഗത സംഘം ചെയര്‍പേഴ്‌സണായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിയേയും കണ്‍വീനറായി എം സി ബോബനേയും തെരഞ്ഞെടുത്തു. ജോയി വെട്ടിക്കുഴി, സാജന്‍ ജോര്‍ജ്, ഇ ജെ ജോസഫ്, സുഗതന്‍ കരുവാറ്റ എന്നിവരാണ് രക്ഷാധികാരികള്‍. മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കിയ കെ സി ജോര്‍ജ് 2024 സെപ്തംബര്‍ 20നാണ് അന്തരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വിവിധ ജനപ്രതിനിധികള്‍ രാഷ്ട്രീയ, വ്യാപാര സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow