നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ത്രികോണ മത്സരത്തിന് വേദിയാകും: ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ത്രികോണ മത്സരത്തിന് വേദിയാകും: ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍
ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ത്രികോണം മത്സരത്തിന് വേദിയാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍. സംസ്ഥാനത്തെ ഏറ്റവും പുരോഗമനപരമായ ആശയം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ സ്വീകരിച്ച ട്വന്റി ട്വന്റിയും എന്‍ഡിയുടെ ഭാഗമായതോടെ സര്‍വ മേഖലയിലും സ്വാധീനമുള്ള മുന്നണിയായി എന്‍ഡിഎ മാറിയെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ സംഘടിപ്പിച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫും യുഡിഎഫും പിടിച്ചുനില്‍ക്കാന്‍ പാടുപെടുമെന്നുള്ളതിനാല്‍ തന്നെ എന്‍ഡിയെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ഇടതു വലതു മുന്നണികള്‍ സാധാരണ ചെയ്യാറുള്ള അവിശുദ്ധ കൂട്ടുകെട്ടിനും സാധ്യത കുറവാണെന്നും ഭരണം അവസാനിക്കുന്ന സമയത്ത് നവകേരള സര്‍വേ നടത്തി ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയില്‍ പോലും അപഹാസ്യരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറിയായി രതീഷ് വരകുമല ചുമതല ഏറ്റെടുത്തു. മേഖലാ സംഘടനാ സെക്രട്ടറി എല്‍ പദ്മകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?