വാഴവര സെന്റ് മേരീസ് പള്ളി വെഞ്ചിരിപ്പ് നടത്തി 

വാഴവര സെന്റ് മേരീസ് പള്ളി വെഞ്ചിരിപ്പ് നടത്തി 

Jul 14, 2026 - 11:23
 0
വാഴവര സെന്റ് മേരീസ് പള്ളി വെഞ്ചിരിപ്പ് നടത്തി 
This is the title of the web page

ഇടുക്കി: നവീകരിച്ച വാഴവര സെന്റ് മേരീസ് പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മം നടന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വെഞ്ചരിപ്പ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കുശേഷം കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും നടന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ രൂപതയിലെ മികച്ച ഹയര്‍ സെക്കന്‍ഡറി ടീച്ചറായി തെരഞ്ഞെടുക്കപ്പെട്ട  ജോയി കുടകല്ലുങ്കല്‍, എം ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയില്‍ വിവിധ റാങ്കുകള്‍ നേടിയ അലീന ജോഷി പാച്ചോലിയില്‍, എമിലി ജോയി കുടക്കല്ലിങ്കല്‍, റോസ് മരിയ സജി മുത്തനാട്, നിധി മേരി സജി മണ്ണി പ്ലാക്കല്‍, കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടി വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു. ഇടവക വികാരി ഫാ. തോമസ് തൈച്ചേരിയില്‍, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യന്‍ ചിലമ്പിക്കുന്നേല്‍, കൈക്കാരന്മാരായ  റെജി തോട്ടപ്പള്ളി, ജോണ്‍സണ്‍ മുളയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow