ഭൂമിയാംകുളം സ്റ്റേഡിയം നവീകരണത്തിന് തുടക്കമായി: ഗ്രൗണ്ട് പഞ്ചായത്ത് വൃത്തിയാക്കി    

ഭൂമിയാംകുളം സ്റ്റേഡിയം നവീകരണത്തിന് തുടക്കമായി: ഗ്രൗണ്ട് പഞ്ചായത്ത് വൃത്തിയാക്കി    

Jul 14, 2026 - 10:52
 0
ഭൂമിയാംകുളം സ്റ്റേഡിയം നവീകരണത്തിന് തുടക്കമായി: ഗ്രൗണ്ട് പഞ്ചായത്ത് വൃത്തിയാക്കി    
This is the title of the web page

ഇടുക്കി: കാലങ്ങളായി കാടുമൂടി കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങള്‍ക്കായി ഒരുങ്ങുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് പഞ്ചായത്ത് നേതൃത്വത്തില്‍ സ്റ്റേഡിയം വൃത്തിയാക്കല്‍ നടപടികള്‍ ആരംഭിച്ചു. സ്റ്റേഡിയത്തിലെ കാടും പടര്‍പ്പുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി. നാല് വാര്‍ഡുകളില്‍ നിന്നായി നിരവധി കായികതാരങ്ങള്‍ പരിശീലനത്തിന് എത്തുന്ന സ്റ്റേഡിയം വര്‍ഷങ്ങളായി അവഗണനയില്‍ ആയിരുന്നു. ഏകദേശം 14 വര്‍ഷം മുമ്പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചതോടെ പിന്നീട് വന്ന ഭരണസമിതികളൊന്നും സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളോ നവീകരണ പ്രവര്‍ത്തനങ്ങളോ നടത്തിയിരുന്നില്ല. ഇഴജന്തുക്കളുടെ സാന്നിധ്യം മൂലം സുരക്ഷാഭീഷണി നേരിടേണ്ടിവരുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് നേരിട്ട് എത്തിയാണ് ശുചീകരണ നടപടികള്‍ക്ക് തുടക്കമിട്ടത്. പഞ്ചായത്തംഗം സാലി ബാബു, ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് അനില്‍ ആനയ്ക്കനാട്ട്, കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലിം, പൊതുപ്രവര്‍ത്തകരായ ബിജു ഉറുമ്പില്‍, ബോസ് കാഞ്ഞിരത്തിങ്കല്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow