അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ റോസാമിസ്റ്റിക്ക മാതാവിന്റെ തിരുനാളും അഖണ്ഡജപമാല സമര്‍പ്പണവും 13ന്
അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ റോസാമിസ്റ്റിക്ക മാതാവിന്റെ തിരുനാളും അഖണ്ഡജപമാല സമര്‍പ്പണവും 13ന്

ഇടുക്കി: അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധ റോസാമിസ്റ്റിക്ക മാതാവിന്റെ തിരുനാളും അഖണ്ഡജപമാല സമര്‍പ്പണവും മരിയന്‍ കുടുംബസംഗമവും 13ന് നടക്കും. ദൈവമാതാവിന്റെ തിരുനാളിന്റെ ഒരുക്കത്തോടനുബന്ധിച്ച് നടത്തിവന്ന 101 മണിക്കൂര്‍ അഖണ്ഡജപമാല രാവിലെ 11ന് സമാപിക്കും. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡോമിനിക് വാളന്‍മനാലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും ദിവ്യകാരുണ്യപ്രദക്ഷിണവും വചനപ്രഘോഷണവും നൊവേനയും നടക്കും. തുടര്‍ന്ന് നേര്‍ച്ചവിളമ്പും ഉണ്ടാകുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റോബിന്‍സ് മറ്റത്തില്‍ അറിയിച്ചു.
What's Your Reaction?






