വണ്ടിപ്പെരിയാറിലെ വിദ്യാര്‍ഥിയുടെ മരണകാരണം പാമ്പുകടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
വണ്ടിപ്പെരിയാറിലെ വിദ്യാര്‍ഥിയുടെ മരണകാരണം പാമ്പുകടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി സൂര്യ(11) യുടെ മരണകാരണം പാമ്പുകടിയേറ്റാണെന്ന് പ്രാഥമിക നിഗമനം. തേനി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമായത്. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് ഇടതുകാലിനു പരിക്കേറ്റുവെന്നാണ് കുട്ടി പറഞ്ഞത്. തുടര്‍ന്നുള്ള മൂന്നുദിവസം സൂര്യ സ്‌കൂളില്‍ പോയിരുന്നില്ല. ഇതിനിടെ ഇടതുകാലിന് നീരുണ്ടാകുകയും ശരീരമാസകലം വ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ നിന്ന് വിദ്യാര്‍ഥിയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. കടുത്ത വിഷമില്ലാത്ത പാമ്പ് ആയിരിക്കാം കടിച്ചതെന്നും യഥാസമയം ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിനുകാരണമായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വണ്ടിപ്പെരിയാര്‍ പശുമലയിലെ കമ്യൂണിറ്റി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് പശുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
What's Your Reaction?






