കല്യാണത്തണ്ടിലെ ഭൂമിക്ക് കൈവശാവകാശ രേഖ: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തി അപേക്ഷ നല്‍കി ചന്ദ്രിക സുകുമാരന്‍
കല്യാണത്തണ്ടിലെ ഭൂമിക്ക് കൈവശാവകാശ രേഖ: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തി അപേക്ഷ നല്‍കി ചന്ദ്രിക സുകുമാരന്‍

ഇടുക്കി: പിഎംഎവൈ പദ്ധതിപ്രകാരം കട്ടപ്പന നഗരസഭയില്‍ നിന്ന് അനുവദിച്ച വീട് നിര്‍മിട് നിര്‍മിക്കാന്‍ കൈവശാവകാശ രേഖയ്ക്കായി കട്ടപ്പന കല്യാണത്തണ്ട് ഉറമ്പില്‍ ചന്ദ്രിക സുകുമാരന്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. ഭവന പദ്ധതി ഗുണഭോക്താവായ ചന്ദ്രികയ്ക്ക് രേഖകളില്ലാത്തതിനാല്‍ വീട് നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലുള്ള വീട് കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലാണ്. നാട്ടുകാര്‍ വാങ്ങി നല്‍കിയ പടുത മേല്‍ക്കൂരയില്‍ വിരിച്ചാണ് മഴക്കാലം തള്ളിനീക്കുന്നത്. വീടും സ്ഥലവും കട്ടപ്പന വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 60ല്‍ ഉള്‍പ്പെട്ടതാണ്. 2020ല്‍ കൈവശാവകാശ രേഖ ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വീട് നിര്‍മാണം ആരംഭിക്കാനായില്ല. വീണ്ടും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വീടിരിക്കുന്ന സ്ഥലം പുറമ്പോക്ക് എന്നാണ് റവന്യു രേഖകളിലുള്ളത്. ഇതുകൊണ്ടുതന്നെ കൈവശ രേഖ ലഭിച്ചില്ല. പലതവണ മുഖ്യമന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതിയിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും കോണ്‍ഗ്രസ് നേതാക്കളും ചന്ദ്രികയുടെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തിങ്കളാഴ്ച വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചശേഷം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പാസാക്കി വേണം കൈവശാവകാശ രേഖ ലഭിക്കാന്‍.
What's Your Reaction?






