വാത്തിക്കുടി പഞ്ചായത്ത് അങ്കണവാടി കലോത്സവം
വാത്തിക്കുടി പഞ്ചായത്ത് അങ്കണവാടി കലോത്സവം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. മന്ദാരം സീസന്‍ 3 എന്ന പേരില്‍ മുരിക്കാശേരി സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ അടുത്ത തലമുറയാണ് ഇന്നത്തെ ശിശുക്കള്‍. അവര്‍ക്ക് വേണ്ട പരിരക്ഷ, പ്രോത്സാഹനം എന്നിവ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. പഠന വിഷയങ്ങളില്‍ മാത്രമല്ല കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവസരം ഒരുക്കുകയെന്നതാണ് കലോത്സവത്തിന്റെ ലക്ഷ്യം. പഞ്ചായത്തിലെ 30 അങ്കണവാടികളില്‍ നിന്നായി 300-ലേറെ കുട്ടികള്‍ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ അബ്രാഹം വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുമോന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍, പഞ്ചായത്തംഗങ്ങളായ തോമസ് അരയത്തിനാല്‍, സുരേഷ് സുകുമാരന്‍, അനില്‍ ബാലകൃഷ്ണന്‍, മിനി സിബിച്ചന്‍, ലൈല മണി, ബിബിന്‍ അബ്രഹാം, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, സനില വിജയന്‍, കെ എ അലിയാര്‍, പ്രദീപ് ജോര്‍ജ്, രഘുനാഥ് ബാബു, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ആതിര അനില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കുമാരി വി വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






