ഉപ്പുതറയിൽ 25 കിലോ പച്ച ഏലക്ക മോഷ്ടിച്ച 3 പേർ പിടിയിൽ
ഉപ്പുതറയിൽ 25 കിലോ പച്ച ഏലക്ക മോഷ്ടിച്ച 3 പേർ പിടിയിൽ

ഇടുക്കി : ഉപ്പുതറയിൽ 25 കിലോ ഏലക്ക മോഷ്ടിച്ച മൂന്നു പേരെ ഉപ്പുതറ പൊലീസ് അറസ്റ്റുചെയ്തു.
ചീന്തലാർ മൂന്നാം ഡിവിഷൻ കമ്പിലയത്തിൽ കണ്ണക്കൻ എം .റെജി, ആനപ്പള്ളം പുത്തൻപറമ്പിൽ പി.ആർ. സന്തോഷ് , മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. മേരികുളം നിരപ്പേൽക്കട പുല്ലാട്ട് റെജിയുടെ ചീന്തലാർ ലൂസിഫർ പള്ളിക്കുസമീപമുള്ള
പാട്ടഭൂമിയിൽ നിന്നാണ് ഇവർ പച്ചഏലക്ക മോഷ്ടിച്ചത്. ശരം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5ഓടെ റെജിയുടെ വീട്ടിലിരുന്ന് ശരത്തിൽ നിന്നും ഏലക്ക അടർത്തുന്നതിനിടെയാണ് പിടിയിലായത്
What's Your Reaction?






