സിപിഐഎം ബ്രാഞ്ച് സമ്മേളനം ഖജനപ്പാറയിൽ
സിപിഐഎം ബ്രാഞ്ച് സമ്മേളനം ഖജനപ്പാറയിൽ

ഇടുക്കി : സിപിഐഎം ഖജനപ്പാറ ലോക്കൽ കമ്മിറ്റിയുടെ കിഴിൽ വരുന്ന 7 ബ്രാഞ്ചുകളുടെ സമ്മേളനം നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു.2025 ഏപ്രിൽ മാസത്തിൽ മധുരയിൽ നടക്കുന്ന സി പി ഐ എം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടാണ് ബ്രാഞ്ച് ലോക്കൽ കമ്മിറ്റി ഏരിയകമ്മിറ്റി ജില്ലാ കമ്മിറ്റി സമ്മേളങ്ങൾ പൂർത്തീകരിച്ചു വരുന്നത്. ലോക്കൽകമ്മിറ്റി അംഗം ജെ പരിമളത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗം പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പ്പാർച്ച നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് മുരുകൻ,കെ കെ ഷൈല,എം എൻ ഹരികുട്ടൻ പി രവി,എം പി പുഷ്പ്പരാജൻ, പി രാജാറം , കെ കെ തങ്കച്ചൻ, കെ ജി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






