കാര്‍ഡമം ഗ്രേഡിങ് ആന്‍ഡ് സോര്‍ട്ടിങ് യൂണിറ്റ് പുറ്റടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കാര്‍ഡമം ഗ്രേഡിങ് ആന്‍ഡ് സോര്‍ട്ടിങ് യൂണിറ്റ് പുറ്റടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഡമം ഗ്രേഡിങ് ആന്‍ഡ് സോര്‍ട്ടിങ് യൂണിറ്റ് പുറ്റടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ മാത്യു ജോര്‍ജ് അധ്യക്ഷനായി. വിളകള്‍ ലാഭകരമായി ഉത്പാദിപ്പിക്കാനും സംഭരിക്കാനും വിപണനം നടത്താനും കര്‍ഷകരെ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍,പരിശീലനം, സാങ്കേതികവിദ്യ, സാമ്പത്തിക സഹായം തുടങ്ങിയവ കര്‍ഷകര്‍ക്ക് ലഭിക്കുന്നു. സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും പദ്ധതികള്‍ കര്‍ഷകര്‍ക്ക് നേരിട്ടുലഭിക്കുന്നതിനൊപ്പം വിത്തുകള്‍, തൈകള്‍, വളങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നു. സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് സി.ഡി രവീന്ദ്രന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍, വണ്ടന്‍മേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജിജി കെ. ഫിലിപ്പ്, രാരിച്ചന്‍ നീറണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, കെ.ആര്‍. സോദരന്‍, വി.ആര്‍. സജി, ടി .എസ.് ബിസി, എം.സി. ബിജു, ടോമി ജോര്‍ജ്, രാജി സന്തോഷ്‌കുമാര്‍, ജോയി ജോര്‍ജ്, കെ.എം. സിജോ, പി.പി. സുരേഷ്, മിനി സുകുമാരന്‍, കെ.എന്‍. വിനീഷ്‌കുമാര്‍, കെ.പി. സജി, ആതിര ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






