ഗൂഗിള്‍ മാപ്പ് 'ചതിച്ചു': മിനി വാന്‍ മറിഞ്ഞ് 5 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്
ഗൂഗിള്‍ മാപ്പ് 'ചതിച്ചു': മിനി വാന്‍ മറിഞ്ഞ് 5 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്

ഇടുക്കി: ഗൂഗിള്‍ മാപ്പ് നോക്കി ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി വാന്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ കുമളി ചെങ്കര ശങ്കരഗിരിയിലാണ് വാഹനം അപകടത്തില്‍പെട്ടത്. മധുരയില്‍ നിന്ന് കുമളിയിലെത്തിയ തീര്‍ഥാടക സംഘം ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ വഴിതെറ്റി ചെങ്കരയിലെത്തി. ഇവിടെനിന്ന് ശങ്കരഗിരി ഭാഗത്തേയ്ക്ക് വരുന്നതിനിടെ കുത്തിറക്കത്തിലുള്ള വളവില്‍ വന്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചെങ്കരയിലെ ആശുപത്രിയില്‍ എത്തിച്ചു. 10ന് ദിവസം മുമ്പും വഴി തെറ്റി എത്തിയ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
What's Your Reaction?






