കട്ടപ്പന താലൂക്കാശുപത്രിയുടെ കെട്ടിട നിര്‍മാണത്തിന് 16 കോടി രൂപ അനുവദിച്ചു
കട്ടപ്പന താലൂക്കാശുപത്രിയുടെ കെട്ടിട നിര്‍മാണത്തിന് 16 കോടി രൂപ അനുവദിച്ചു

ഇടുക്കി: കട്ടപ്പന താലൂക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡിഎംഒ എല്‍.മനോജ്. കിഫ്ബിയില്‍ നിന്നനുവദിച്ച 16 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പുതിയ വാര്‍ഡ് അടുത്തയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഒ.പി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കുന്നതിനൊപ്പം, ജീവിനക്കാരുടെയും ഡോക്ടര്‍മാരുടെയും കുറവ് ഉടന്‍ പരിഹരിക്കുമെന്നും എല്‍ മനോജ് പറഞ്ഞു.
ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും സന്ദര്‍ശിക്കാന്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും താലൂക്ക് ആശുപത്രിയായി ഉയര്‍ന്നെങ്കിലും പഴയ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ഇതുസംബന്ധിച്ച് വേണ്ട പ്രൊപ്പോസലുകള്‍ നല്‍കിയിട്ടുണ്ടെന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്നും ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ കൂടി അടിയന്തരമായി നിയമിക്കുമെന്നും ഡിഎംഒ പറഞ്ഞു. ഡയാലിസിസ് യൂണിറ്റിലടക്കം കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും, അതോടൊപ്പം കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനും കൂടുതല്‍ വിഭാഗങ്ങള്‍ ആരംഭിക്കാനും സാധിക്കും.
What's Your Reaction?






