സി.എച്ച്.ആര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.: കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍
സി.എച്ച്.ആര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.: കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍

ഇടുക്കി: വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ യോഗം പ്രസിഡന്റ് ജോയിച്ചന്‍ കണ്ണമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഡമം ഹില്‍ റിസര്‍വിന് പുറത്താണ് 15720 ഏക്കര്‍ വനഭൂമിയുള്ളത്. ഇത് ഇതിനുള്ളിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായി ജോയിച്ചന്‍ കണ്ണമുണ്ടയില്‍ പറഞ്ഞു. അങ്ങനെ വരുത്തിത്തീര്‍ത്താല്‍ കര്‍ഷകര്‍ക്ക് 50,000 ഏക്കറോളം കൃഷിയിടം നഷ്ടമാകും. സിഎച്ച്ആറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ വാദം തുടങ്ങുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരും വനം വകുപ്പും റവന്യു വകുപ്പും യോജിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. 10 ലക്ഷത്തിലധികം കര്‍ഷകരെയും മൂന്നുലക്ഷത്തോളം തൊഴിലാളികളെയും ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിവിധ റിപ്പോര്‍ട്ടുകളില്‍ 334 സ്‌ക്വയര്‍ മൈല്‍സ് ഏരിയ സിഎച്ച്ആറിന്റെ വിസ്തീര്‍ണം ഉണ്ടെന്നും 15720 ഏക്കര്‍ വനഭൂമിയുണ്ടെന്ന നോട്ടിഫിക്കേഷനാണ് ശരിയെന്ന് വ്യക്തമാക്കുകയും ചെയ്തതു തമ്മിലുള്ള വ്യത്യാസം വ്യക്തമായി വെളിപ്പെടുത്തണമെന്ന്കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഷൈന്‍ വര്‍ഗീസ് പറഞ്ഞു. കുത്തകപ്പാട്ടം നിലവില്‍ പുതുക്കി നല്‍കാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ടാണോയെന്ന് സംശയിക്കുന്നതായി വൈസ് പ്രസിഡന്റ് ചിത്രാ കൃഷ്ണന്‍കുട്ടി പറഞ്ഞു. സി എച്ച് ആര്‍ വിഷയത്തില്‍സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നുമാണ് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
What's Your Reaction?






