കാഞ്ചിയാറിൽ തെരുവുനായ ശല്യം രൂക്ഷം: നടപടിയെടുക്കാതെ അധികൃതർ
കാഞ്ചിയാറിൽ തെരുവുനായ ശല്യം രൂക്ഷം: നടപടിയെടുക്കാതെ അധികൃതർ

ഇടുക്കി : തെരുവുനായ ശല്യത്തില്‍ വലഞ്ഞ് കാഞ്ചിയാര്‍. ലബ്ബക്കടയില്‍ ഞായറാഴ്ച തെരുവുനായയുടെ ആക്രമണത്തില്‍അഖില്‍ എന്ന യുവാവിന് പരിക്കേറ്റു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ലബ്ബക്കടയുടെ വിവിധ മേഖലകളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്നും രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ തെരുവുനായ്ക്കള്‍ ടൗണിലും സമീപപ്രദേശങ്ങളിലും തമ്പടിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം ജീവന് തന്നെ ഭീഷണിയായി മാറുകയാണ്. തെരുവുനായ്ക്കളെ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും ഈ വിഷയത്തില്‍ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കാഞ്ചിയാറും കട്ടപ്പനയും അഭിമുഖീകരിക്കുന്ന തെരുവ് നായ ശല്യം.
What's Your Reaction?






