കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ സ്‌നേഹകിറ്റ് വിതരണം
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ സ്‌നേഹകിറ്റ് വിതരണം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌നേഹകിറ്റ് വിതരണോദ്ഘാടനം കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍ നിര്‍വഹിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഓരോ ക്ലാസിലുമുള്ള അര്‍ഹരായ രണ്ടുകുട്ടികള്‍ക്ക് വീതം ആകെ 16 കിറ്റുകളാണ് നല്‍കുന്നത്. പൂര്‍വ്വ വിദ്യാര്‍ഥികളായ വസ്ത്ര വ്യാപാരികളുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതിക്ക് ആവശ്യമായ വസ്തുക്കള്‍ ശേഖരിച്ചത്. കൂടാതെ അമ്പലക്കവല പാലിയേറ്റീവ് കെയറിലേക്കും നരിയമ്പാറ സ്‌നേഹശ്രമത്തിലേക്കും കിറ്റുകള്‍ നല്‍കും. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. നോബി വെള്ളാപ്പള്ളില്‍, പ്രിന്‍സിപ്പല്‍ മാണി കെ സി അധ്യാപകരായ ജോജോ ജെ. മോളോപറമ്പില്‍, ജിനു ജോസ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍, സ്‌കൂള്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജയ്ബി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിന്റു ജോര്‍ജ്, വോളണ്ടിയര്‍ ലീഡര്‍മാരായ അര്‍ജുന്‍ അജിത്ത്, അല്‍ഫോന്‍സ സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






