സേനാപതി മാര്‍ബേസില്‍ സ്‌കൂളില്‍ എന്‍.സി.സി പാസിങ് ഔട്ട് പരേഡ്
സേനാപതി മാര്‍ബേസില്‍ സ്‌കൂളില്‍ എന്‍.സി.സി പാസിങ് ഔട്ട് പരേഡ്

ഇടുക്കി: സേനാപതി മാര്‍ബേസില്‍ സ്‌കൂളില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ പരിശീലനം പൂര്‍ത്തികരിച്ച എന്‍സിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു.നെടുങ്കണ്ടം 33കെ ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിക്രംജിത് സിംഗ് സല്യുട്ട് സ്വീകരിച്ചു. പൗരബോധവും ലക്ഷ്യബോധവുമുള്ള ഒരു യുവതലമുറയെ വാര്‍ത്ത് എടുക്കുക, വിദ്യാര്‍ഥികളില്‍ പ്രകൃതി സ്‌നേഹവും,പരിസ്ഥിതി സംരക്ഷണ ബോധവും വളര്‍ത്തുക, സാമൂഹ്യപ്രശ്ങ്ങളില്‍ ഇടപെടാനും മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എന്‍.സി.സി പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാ. മത്തായി കുളങ്ങരകുടിയില്‍ അധ്യാപകരായ ഡെയിസി മാത്യു, ബിനു പോള്‍, ധന്യ എസ് നായര്‍ ,എന്‍സിസി ഓഫീസര്‍ കെ ഇ റീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






