കാഞ്ചിയാറില്‍ കൃഷി ഓഫീസറില്ല: പദ്ധതികള്‍ അവതാളത്തില്‍
കാഞ്ചിയാറില്‍ കൃഷി ഓഫീസറില്ല: പദ്ധതികള്‍ അവതാളത്തില്‍

ഇടുക്കി: കാഞ്ചിയാര്‍ കൃഷിഭവനില്‍ ഓഫീസര്‍ ഇല്ലാതായിട്ട് 5 മാസം. ഇതോടെ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ പലതും മുടങ്ങിക്കിടക്കുകയാണ്. അടിയന്തരമായി ഓഫീസറെ നിയമിക്കണമെന്ന് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ട പല പദ്ധതികളും നിലച്ചു.
മാസങ്ങളായി ഓഫീസറുടെ സേവനമില്ലാത്തത് കര്‍ഷകരെയും ബുദ്ധിമുട്ടിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കൃഷി ഓഫീസറെ നിയമിച്ചില്ലെങ്കില്‍ പദ്ധതിക്കായി വകയിരുത്തിയ പണം നഷ്ടമാകും.
ഉപ്പുതറ പഞ്ചായത്തിലെ കൃഷി ഓഫീസര്‍ക്കാണ് കാഞ്ചിയാര്‍ കൃഷിഭവന്റെ അധികച്ചുമതല നല്‍കിയിട്ടുള്ളത്. ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ ഉദ്യോഗസ്ഥന്റെ സേവനമുള്ളൂ. ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെയും കര്‍ഷകരുടെയും ആവശ്യം.
What's Your Reaction?






