ഇടുക്കി രൂപതാ കൃപാഭിഷേക കണ്‍വെന്‍ഷന്‍ 21 മുതല്‍
ഇടുക്കി രൂപതാ കൃപാഭിഷേക കണ്‍വെന്‍ഷന്‍ 21 മുതല്‍

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ 21 മുതല്‍ 25 വരെ വൈകിട്ട് 4.30 മുതല്‍ രാത്രി 9.30 വരെ കൃപാഭിഷേക കണ്‍വെന്‍ഷന്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡോമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. എല്ലാദിവസവും ശുശ്രൂഷകള്‍ക്ക് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?






