കട്ടപ്പന കുന്തളംപാറ സ്വദേശിനിയെ കാണാതായി
കട്ടപ്പന കുന്തളംപാറ സ്വദേശിനിയെ കാണാതായി

ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ നിന്ന് വീട്ടമ്മയെ കാണാതായതായി പരാതി. വട്ടുകുന്നേല്‍പടി ആരോലില്‍ സന്ധ്യ(39)യെ യാണ് വ്യാഴാഴ്ച രാത്രി 9.30ഓടെ കാണാതായത്. ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തിയ സന്ധ്യ 5ന് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതായി അയല്‍വാസികള്‍ പറഞ്ഞു.
അയല്‍പക്കത്തെ വീട്ടില്‍ നിന്ന് 1000 രൂപ സന്ധ്യ കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഭര്‍ത്താവ് സജിയുമായി വാക്കുതര്‍ക്കമുണ്ടായതായും പറയുന്നു. ഇതിനുശേഷമാണ് സന്ധ്യയെ കാണാതായതെന്ന് സജി പറയുന്നു. രാത്രിയില്‍ സജിയും സമീപവാസികളും ചേര്‍ന്ന് സമീപത്തെ ഏലത്തോട്ടത്തിലും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. വീട്ടില്‍ നിന്ന് കാണാതായപ്പോള്‍ മഞ്ഞ നൈറ്റിയാണ് ധരിച്ചിരുന്നത്.
What's Your Reaction?






