പത്രം വായിക്കൂ സമ്മാനം നേടൂ പദ്ധതിയുമായി നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍
പത്രം വായിക്കൂ സമ്മാനം നേടൂ പദ്ധതിയുമായി നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍

ഇടുക്കി: വിദ്യാര്‍ഥികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്മാന പദ്ധതിയുമായി നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍. സ്‌കൂളിലെ ലൈബ്രറി, മലയാളവിഭാഗം, വിവിധ ക്ലബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പത്രം വായിക്കൂ സമ്മാനം നേടൂ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 ന് പത്രവുമായി ബന്ധപ്പെട്ട 5 ചോദ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും ഇതിന്റെ ഉത്തരം 2 ന് മുമ്പ് ബോക്‌സില്‍ നിക്ഷേപിക്കണം. ഇവ പരിശോധിച്ച് എല്ലാ ഉത്തരങ്ങളും ശരിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് നറുക്കെടുക്കുകയും സമ്മാനം നല്‍കുകയും ചെയ്യും. സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സമ്മാനം നല്‍കി. ജോര്‍ജ് ജേക്കബ്, ടി എസ് ഗിരീഷ് കുമാര്‍, കെ കെ സുരേഷ്, ശിവാനി ഷിബു, അനന്യ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






