ലബ്ബക്കട ജെ.പി.എം. കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം
ലബ്ബക്കട ജെ.പി.എം. കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം

ഇടുക്കി: ലബ്ബക്കട ജെ. പി. എം. ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍.സി.സി. യൂണിറ്റിന്റെ ആദിമുഖ്യത്തില്‍ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് പതാകയുയര്‍ത്തി. എന്‍.സി.സി യൂണിറ്റംഗങ്ങളുടെ സ്വതന്ത്ര്യദിന പരേഡ് കോളേജ് ഗ്രൗണ്ടില്‍ നടന്നു. എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആല്‍ബിന്‍ എം.ജെ. കേഡറ്റുകള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സമരങ്ങളെയും വ്യക്തികളെയും സ്മരിച്ചു കൊണ്ട് ഫ്രീഡം വാള്‍ നിര്‍മിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കോളേജ് കാമ്പസും പരിസരവും വൃത്തിയാക്കി അസോസ്സിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ലെഫ്. സജീവ് തോമസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






