മുല്ലപ്പെരിയാര്‍ വിഷയം: ചപ്പാത്തില്‍ സര്‍വമത പ്രാര്‍ത്ഥന
മുല്ലപ്പെരിയാര്‍ വിഷയം: ചപ്പാത്തില്‍ സര്‍വമത പ്രാര്‍ത്ഥന

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുണമെന്നാവശ്യപ്പെട്ട് ചപ്പാത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും കൂട്ട എകദിന ഉപവാസവും നടന്നു. ചപ്പാത്ത് ഹിദായത്തുള്‍ ഇസ്ലാം ജമാഅത്ത് മൗലവി റിയാസ്സുദീന്‍ മനാനി സമരം ഉദ്ഘാടനം ചെയ്തു. 40 ലക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരപം. വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി. ചപ്പാത്ത് സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. സുരേഷ് ആന്റണി സമര പരിപാടികള്‍ക്ക് അധ്യക്ഷനായി. ചപ്പാത്ത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ശ്രീജിത്ത് തിരുമേനി സര്‍വ്വ മത പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചു. അയ്യപ്പന്‍കോവില്‍ - ഉപ്പുതറ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






