ഉപന്യാസരചനാമത്സരം
ഉപന്യാസരചനാമത്സരം

ഇടുക്കി: മലയാള ദിനാഘോഷം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് നടത്തുന്ന ഉപന്യാസരചനാ മത്സരത്തിന്റെ തീയതി നീട്ടി. 'ഭരണഭാഷ തത്വവും പ്രയോഗവും' എന്നതാണ് വിഷയം. മൂന്നു എ4 പേജില്‍ കവിയാത്ത ഉപന്യാസങ്ങള്‍ idukkicontest@gmail.com ല്‍ ഇമെയില്‍ ആയി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം പി ഡി എഫ് ആയി രചനകള്‍ അയയ്ക്കണം. ജോലി ചെയ്യുന്ന വകുപ്പിലെ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്ളടക്കം ചെയ്യണം. ജില്ലയിലെ വിവിധ വകുപ്പുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഉപന്യാസമത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സ്ഥാനത്തിന് രണ്ടായിരം, രണ്ടാം സ്ഥാനത്തിന് ആയിരം, മൂന്നാം സ്ഥാനത്തിന് അഞ്ഞൂറ് രൂപവീതം സമ്മാനവും സാക്ഷ്യപത്രവും ലഭിക്കും. ഫോണ്‍: 04862 233036.
What's Your Reaction?






