പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യം ശക്തം
പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യം ശക്തം

ഇടുക്കി: ഉത്പാദനച്ചിലവ് വര്‍ധിച്ച സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തം. നിലവില്‍ മൂന്ന് വര്‍ഷം മുമ്പാണ് പാല്‍വിലയില്‍ വര്‍ധനവുണ്ടയത്. ഇപ്പോള്‍ ലഭിക്കുന്ന വിലയില്‍ ക്ഷീരമേഖല മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ക്ഷീര കര്‍ഷകരുടെ വാദം. കാലിത്തീറ്റയുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. പരിപാലനച്ചിലവ് വര്‍ധിച്ചു. മുമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും വേണ്ടവിധം ലഭിക്കുന്നില്ല. ക്ഷീരമേഖലയെ പിടിച്ചുനിര്‍ത്തുവാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കാലിത്തീറ്റയുടെയും കാലികള്‍ക്ക് നല്‍കേണ്ടി വരുന്ന മരുന്നിന്റെയും വില കുറക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ഉയരുന്ന ആവശ്യം. പാല്‍വിലയില്‍ പത്ത് രൂപയുടെയെങ്കിലും വര്‍ധനവ് ഉണ്ടായാല്‍ മാത്രമെ ക്ഷിരമേഖല നിലനിന്ന് പോകുവെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.
What's Your Reaction?






