ജെപിഎം കോളേജില്‍ വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്‍ ഉദ്ഘാടനം
ജെപിഎം കോളേജില്‍ വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്‍ ഉദ്ഘാടനം

ഇടുക്കി : ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വുവണ്‍ ഡെവല്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനം കട്ടപ്പന വനിതാ ഹെല്‍പ്പ് ലൈന്‍ എഎസ്‌ഐ അമ്പിളി കെ കെ നിര്‍വ്വഹിച്ചു. എഎഫ്പിആര്‍ഒ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സനോജ് സേവ്യര്‍ സ്ത്രീശാക്തീകരണവും വര്‍ത്തമാനകാല വെല്ലുവിളികളുമെന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കാഡ്ബറീസ് കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ അഫ്‌പ്രോ സന്നദ്ധസംഘടന പെണ്‍കുട്ടികള്‍ക്കായ് ആര്‍ത്തവശുചിത്വം ലക്ഷ്യം വച്ച് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. അതിന്റെ ഉപയോഗരീതികളെക്കുറിച്ച് എംഐഎസ്പി കോ-ഓര്‍ഡിനേറ്റര്‍ റിയാമോള്‍ തോമസ് അവബോധനക്ലാസ് നയിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സന്‍ വി അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോസഫ് ചക്കാലയില്‍, എഎഫ്പിആര്‍ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍, അഞ്ചു മെറിന്‍ ഷാജി, വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ദിവ്യാമോള്‍ ജി, സെക്രട്ടറി സില്‍ജ പി ഡി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






