വണ്ടിപ്പെരിയാറില്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു: പ്രതിഷേധവുമായി തൊഴിലാളികള്‍
വണ്ടിപ്പെരിയാറില്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു: പ്രതിഷേധവുമായി തൊഴിലാളികള്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ടാക്‌സി ഡ്രൈവറെ സ്വകാര്യ ബസ് കണ്ടക്ടര്‍ മര്‍ദിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ സ്വദേശി എഡ്വേഡ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഇദ്ദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ചികിത്സതേടി. ടാക്‌സി വാഹനത്തിനും കേടുപാട് വരുത്തി. സംഭവത്തില്‍ പ്രതിഷേധവുമായി ടാക്‌സി തൊഴിലാളികളും രംഗത്തെത്തി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വാഹനം മാറ്റിയിടുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ബസ് മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം മര്‍ദിക്കുകയായിരുന്നുവെന്ന് എഡ്വേഡ് ആരോപിച്ചു. വണ്ടിപ്പെരിയാര്‍- കുമളി റൂട്ടില്‍ ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ മുമ്പും സ്വകാര്യ ബസ് ജീവനക്കാര്‍ കൈയേറ്റം ചെയ്തിട്ടുള്ളതായി മറ്റ് ഡ്രൈവര്‍മാര്‍ ആരോപിച്ചു. എഡ്വേഡിന്റെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് ടാക്‌സി തൊഴിലാളികള്‍ പറഞ്ഞു.
What's Your Reaction?






