പെരുവന്താനം പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ മദ്യസേവ: പ്രതിഷേധവുമായി ബിജെപി
പെരുവന്താനം പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ മദ്യസേവ: പ്രതിഷേധവുമായി ബിജെപി

ഇടുക്കി: പെരുവന്താനം പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദം കൊഴുക്കുന്നു. കഴിഞ്ഞദിവസം രാത്രി ഓഫീസിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജീവനക്കാരുടെ നടപടിക്കെതിരെ ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഏലപ്പാറ മണ്ഡലം സെക്രട്ടറി കെ കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് യശോധരന്‍ അധ്യക്ഷനായി. കെ ആര്‍ വിഷ്ണുരാജ്, സിജോ ചോളമറ്റം, ജിതിന്‍ രാജ്, സുഭാഷ് പെരുവന്താനം, രാഹുല്‍ രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






