ഉപ്പുതറ സി.എച്ച്.സില്‍ അത്യാഹിത വിഭാഗം ആരംഭിക്കണമെന്നാവശ്യം ശക്തം
ഉപ്പുതറ സി.എച്ച്.സില്‍ അത്യാഹിത വിഭാഗം ആരംഭിക്കണമെന്നാവശ്യം ശക്തം

ഇടിക്കി: ഉപ്പുതറ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അത്യാഹിത വിഭാഗം ആരംഭിക്കണമെന്നവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി. കേരള പ്ലാന്റേഴ്‌സ് വെല്‍ഫെയര്‍ മിഷന്‍ ചെയര്‍മാന്‍ ഷിബു കെ തമ്പിയാണ് നിവേദനം നല്‍കിയത്. തോട്ടം തൊഴിലാളികളും നിരവധി ആദിവാസിക്കുടികളും ഉള്ള പ്രദേശമാണ് ഇവിടം. പിഎച്ച്‌സിയായിരുന്നപ്പോള്‍ 6 ഡോക്ടര്‍മാരും പ്രസവ വാര്‍ഡ്, ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിറ്റി സെന്ററായിട്ട് ഉയര്‍ത്തിയപ്പോള്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കുറവുണ്ട്. ഈ വിഷയത്തില്‍ മന്ത്രി ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
What's Your Reaction?






