ചൊക്രമുടിയിലെ കയ്യേറ്റം തടയാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സി പി മാത്യു
ചൊക്രമുടിയിലെ കയ്യേറ്റം തടയാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സി പി മാത്യു

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയിലെ അനധികൃത കയ്യേറ്റം തടയാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു. തമിഴ്‌നാട് സ്വദേശിയുടെ നേതൃത്വത്തിലാണ് മൂന്നാര്‍ ഗ്യാപ് റോഡിന് താഴ്ഭാഗത്ത് കയ്യേറ്റം നടന്നിരിക്കുന്നത്. വീട് നിര്‍മിക്കാന്‍ ലഭിച്ച എന്‍ഒസിയുടെ മറവില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറുകയും നൂറുകണക്കിന് മരങ്ങള്‍ മുറിച്ച് കടത്തുകയും ചെയ്തു. അനധികൃത നിര്‍മാണത്തിനെതിരെ പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലായെന്നാണ് ഉയരുന്ന ആരോപണം. കയ്യേറ്റം നടന്ന പ്രദേശം സി പി മാത്യുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഭൂമിക്ക് അനധികൃത രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റെഡ്‌സോണില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാറഖനനത്തിനും അനുമതി ലഭിച്ചതിലും ദുരൂഹത ഉയരുന്നുണ്ട്.
What's Your Reaction?






