വണ്ടിപ്പെരിയാര്‍ കക്കിക്കവലയ്ക്ക് സമീപം വാഹനാപകടം
വണ്ടിപ്പെരിയാര്‍ കക്കിക്കവലയ്ക്ക് സമീപം വാഹനാപകടം

ഇടുക്കി: വണ്ടിപ്പെരിയാര്‍ കക്കിക്കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ ഇടിച്ച് അപകടം. പാലായില്‍ നിന്നും കുമളിയിലേക്ക് വരികയായിരുന്ന കുമളി ഒന്നാം മൈല്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






