വണ്ടിപ്പെരിയാര്‍ 62-ാം മൈലിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം
വണ്ടിപ്പെരിയാര്‍ 62-ാം മൈലിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

ഇടുക്കി:വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ പോളിടെക്‌നിക് കോളേജിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ ആറരയോട് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷണം പാകം ചെയ്യുന്ന ശരണ്യ ഹോസ്റ്റ്‌ലിലേക്ക് നടന്നുപോകും വഴിയാണ് പുലിയെന്നുതോന്നിക്കുന്ന ജീവിയെ കണ്ടത്. പോളിടെക്‌നിക്കിലെ ജീവനക്കാരെത്തി വനപാലകരെ വിവരംമറിയച്ചു. കോളേജിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമല്ല. വ്യക്തത വരുത്താനായി വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.
What's Your Reaction?






