ഇടുക്കി: കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 15മുതല്‍ 19വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15ന് വൈകിട്ട് 6.30ന് ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ തൃക്കൊടിയേറ്റും. എസ്എന്‍ഡിപി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, സെക്രട്ടറി വിനോദ് ഉത്തമന്‍ എന്നിവര്‍ സന്ദേശം നല്‍കും. ഉച്ചക്ക് 1ന് പ്രസാദവൂട്ട്. വൈകിട്ട് 4മുതല്‍ മഹാദേവന് രുദ്രാഭിഷേകം, കൊടിമരചുവട്ടില്‍ കലവറ നിറയ്ക്കല്‍, കൊടിയേറ്റ് സദ്യ, കുമാരിസംഘവും വനിതാസംഘവും ചേര്‍ന്ന് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, ഡി ജെ ഗാനമേള. 16ന് രാവിലെ 9.30മുതല്‍ നവഗ്രഹ പൂജയും നവഗ്രഹ ശാന്തിഹവനവും, സര്‍വരാജേപഹാര പൂജ, പ്രസാദവുട്ട്, കുടുംബയോഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍. 17ന് രാവിലെ 7മുതല്‍ വിശേഷാല്‍ തേന്‍ അഭിഷേകം, മഹാകാര്യസിദ്ധി പൂജ, കുമാരിസംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, പ്രഭാഷണം - ബിബിന്‍ ഷാന്‍. 18ന് രാവിലെ 7.30മുതല്‍ മഹാമൃത്യുഞ്ജയ ഹോമം, പിത്യമഹായഞ്ജവും, മഹാസുദര്‍ശന ഹോമവും, സായൂജ്യപൂജയും, പ്രസാദവുട്ട്, ശ്രീവിനായക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 19ന് രാവിലെ 5മുതല്‍ പതിവ് ക്ഷേത്രചടങ്ങുകള്‍, അഷ്ടദ്രവ്യ മഹാഗണപതിഹോമവും സര്‍വവിഘ്നനിവാരണ പൂജയും അപ്പം മൂടലും മഹാകലശ പൂജയും കലാശാഭിഷേകവും, മഹാ താലപ്പൊലി ഘോഷയാത്ര, ദീപാരാധന, താലപ്പൊലി അഭിഷേകം, ആറാട്ട്, ആറാട്ട് സദ്യ, തിരുവനന്തപുരം മെട്രോ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള, എസ്എന്‍ഡിപി മലനാട് യൂണിയന്‍ വൈസ്പ്രസിഡന്റ് വിധു. എ. സോമന്‍,യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍ എന്നിവര്‍ ഉത്സവസന്ദേശം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പി കെ സന്തോഷ്‌കുമാര്‍, അഖില്‍ കൃഷ്ണന്‍കുട്ടി, പി ജി സുധാകരന്‍, കെ എസ് സുരേഷ് ശ്രീധരന്‍, വിനോദ് മറ്റത്തില്‍, നിഷാന്ത് ശാന്തി, സരീഷ് തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.