സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഉപ്പുതറയില്‍ ബൈക്ക് റാലി
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഉപ്പുതറയില്‍ ബൈക്ക് റാലി

ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി യുവമോര്‍ച്ച ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങും നടന്നു. മാട്ടുക്കട്ടയില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി ഏലപ്പാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചു. ഉപ്പുതറ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍ അധ്യക്ഷനായി. എം റ്റി വിജയന്‍, സജിന്‍ ഉണ്ണികൃഷ്ണന്‍, കെ വിജയകുമാര്‍, ഓ എസ് ബിനു, വി. ആര്‍ അനില്‍ കുമാര്‍ , വിഷ്ണു രാജ്, റജി വട്ടക്കുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






