പുളിയന്‍മല കാര്‍മ്മല്‍ സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷം
പുളിയന്‍മല കാര്‍മ്മല്‍ സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷം

ഇടുക്കി: പുളിയന്‍മല കാര്‍മ്മല്‍ സിഎംഐ പബ്ലിക്ക് സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.
പരിപാടി നഗരസഭ കൗണ്‍സിലര്‍ സുധര്‍മ്മ മോഹന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബേര്‍ണി ജോസ് മാത്യു വൈസ് പ്രിന്‍സിപ്പല്‍ ജോയിക്കുട്ടി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച വര്‍ണാഭമായ റാലിയില്‍ കുട്ടികള്‍ അണിനിരന്നപ്പോള്‍ അവര്‍ക്ക് അത് ഒരു നവ്യാനുഭവമായി മാറി. രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന പരിപാടികളില്‍ ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, വിവിധ നൃത്ത പ്രകടനങ്ങള്‍ എന്നിവ അരങ്ങേറി.
What's Your Reaction?






