ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ പടയപ്പ
ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ പടയപ്പ

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. പെരിയവര ടോപ്പ് ഡിവിഷനില്‍ ഇറങ്ങിയ ആന കൃഷിനശിപ്പിക്കുന്നത് തുടരുകയാണ്. പുതുക്കാട് ഭാഗത്തെത്തിയ കാട്ടാന വാഴകൃഷിയും നശിപ്പിച്ചു. നിലവില്‍ നയമക്കാട് മേഖലയിലാണ് കാട്ടുകൊമ്പന്‍ തമ്പടിച്ചിരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്നും കാട്ടാന പിന്‍വാങ്ങാത്തത് തൊഴിലാളി കുടുംബങ്ങളെ വലക്കുകയാണ്. ആനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






