ദേശീയപാതയോരത്തെ കടകള്‍ പൊളിക്കല്‍: കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി
ദേശീയപാതയോരത്തെ കടകള്‍ പൊളിക്കല്‍: കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി

ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 87 കടകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതര്‍ നോട്ടീസ് നല്‍കി. മുമ്പ് രണ്ടുതവണ വഴിയോര കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കട പൊളിക്കാന്‍ വിസമ്മതിച്ചതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോരിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നതായി ദേവികുളം സബ് കലക്ടര്‍ പറഞ്ഞു. വഴിയോര വ്യാപാര കേന്ദ്രങ്ങള്‍ വര്‍ധിച്ചതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനം നിര്‍ത്തിയിടുന്നതിനെച്ചൊല്ലി യാത്രക്കാരും കച്ചവടക്കാരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടാകാറുണ്ട്. ഇത് സംബന്ധിച്ച് പരാതി വ്യാപകമായതോടെയാണ് നടപടിയെടക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.
What's Your Reaction?






