കലാഹൃദയം കഞ്ഞിക്കുഴിയില്‍: 256 പോയിന്റുമായി കട്ടപ്പന ഉപജില്ല മുന്നില്‍
കലാഹൃദയം കഞ്ഞിക്കുഴിയില്‍: 256 പോയിന്റുമായി കട്ടപ്പന ഉപജില്ല മുന്നില്‍

ഇടുക്കി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടാംദിനത്തില്‍ കട്ടപ്പന ഉപജില്ല 256 പോയിന്റുമായി മുന്നേറുന്നു. 249 പോയിന്റോടെ തൊടുപുഴയാണ് രണ്ടാമത്. 206 പോയിന്റ് നേടി അടിമാലി മൂന്നാമതും തുടരുന്നു. സ്‌കൂളുകളില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ് 53 പോയിന്റുമായി മുന്നേറുന്നു. ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് 50 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. കുമാരമംഗലം എംകെഎന്‍എം എച്ച്എസ് 48 പോയിന്റുമായി മൂന്നാമത് തുടരുന്നു.
എച്ച്എസ്എസ് വിഭാഗത്തില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ് 38 പോയിന്റോടെ ഒന്നാമതും അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസ് 36 പോയിന്റോടെ രണ്ടാമതും കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് 30 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.
എച്ച്എസ് വിഭാഗത്തില്‍ കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസും കുമാരമംഗലം എംകെഎന്‍എം എച്ച്എസും 28 പോയിന്റ് വീതം നേടി ഒന്നാമതും ഉപ്പുതറ എസ്പി എച്ച്എസ്എസ്, കരിമണ്ണൂര്‍ എസ്ജെ എച്ച്എസ്എസ് എന്നിവര്‍ 23 പോയിന്റ് വീതം നേടി രണ്ടാമതും ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് 20 പോയിന്റുമായി മൂന്നാമതും തുടരുന്നു. യുപി വിഭാഗത്തില്‍ കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ 18 പോയിന്റുമായി ഒന്നാം സ്ഥാനവും, അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ് 13 പോയിന്റുമായി രണ്ടാം സ്ഥാനവും, കല്ലാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.
What's Your Reaction?






