മാലിന്യമുക്ത നവകേരളം: കാഞ്ചിയാര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡില്‍ ശുചീകരണം
മാലിന്യമുക്ത നവകേരളം: കാഞ്ചിയാര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡില്‍ ശുചീകരണം

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് എഡിഎസിന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഏഴാം വാര്‍ഡില്‍ ശുചീകരണം നടത്തി. വാര്‍ഡിലെ 12 എന്‍എച്ച്ജി പങ്കെടുത്തു. കല്യാണത്തണ്ട് റോഡരികിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചു. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിച്ചു. പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് രാജമ്മ രവി, സന്ധ്യ ബിജു എന്നിവര്‍ സംസാരിച്ചു. എന്‍എച്ച്ജി പ്രസിഡന്റ് രജനി ഉല്ലാസ്, സെക്രട്ടറി സിനി സജീവ്, ഹരിതകര്‍മ സേനാംഗം ക്ലാരമ്മ അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






