കട്ടപ്പനയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
കട്ടപ്പനയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേര്‍ന്നു. നിലവില്‍ കട്ടപ്പന നഗരം അഭിമുഖീകരിക്കുന്ന ഗതാഗത പ്രതിസന്ധികളും, ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്ന കാരണങ്ങളും, പരിഹാരമാര്‍ഗങ്ങളും, തന്മൂലം കട്ടപ്പനക്ക് ഉണ്ടാകുന്ന വികസന നേട്ടങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. വൈഎംസിഎ പ്രസിഡന്റ് രജിത്ത് ജോര്‍ജ് അധ്യക്ഷതനായി. എക്‌സിക്യൂട്ടീവ് അംഗം പി എം ജോസഫ് വിഷയാവതരണം നടത്തി. കട്ടപ്പന നഗരം നേരിടുന്ന ട്രാഫിക് ബ്ലോക്കുകളുടെ ഡോക്യുമെന്ററിയും, പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിവിധ മേഖലകളിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള വിവിധ റോഡുകളുടെ രേഖകളും, അതുവഴി യാത്ര ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന സമയം ലാഭവും അടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു വിഷയാവതരണം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോട്ടയം, ചെറുതോണി, പുളിയന്മല എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള വിവിധ റോഡുകള്‍, അവ ഉപയോഗിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ട വിഷയങ്ങള്‍, ഗുണങ്ങള്‍, ദോഷങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായം അറിയിച്ചു. വൈഎംസിഎ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ഡൗണ്‍ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, മലയാളി ചിരിക്ലബ് ജനറല്‍ സെക്രട്ടറി ഇഎ അശോകന്‍, ഗ്രീന്‍ സിറ്റി ലയന്‍സ് ക്ലബ് വൈസ് പ്രസിഡന്റ് പീസി മാത്യു, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി , ലയന്‍സ് ക്ലബ് ഓഫ് കട്ടപ്പന ജോയിന്‍ സെക്രട്ടറി അലന്‍ വിന്‍സന്റ്, തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഭാരവാഹികള്‍ പങ്കെടുത്തു. യോഗത്തിലെ ചര്‍ച്ചയ്ക്ക് മേല്‍ ഉണ്ടായ അഭിപ്രായങ്ങള്‍ ചേര്‍ത്ത് അടുത്ത യോഗം ചേരുകയും വിവിധ ആശയങ്ങള്‍ ഏകീകരിച്ച് കട്ടപ്പന നഗരത്തെ വലക്കുന്ന ഗതാഗത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നഗരസഭയെ സമീപിക്കുകയും ചെയ്യും.
What's Your Reaction?






