കട്ടപ്പനയില്‍ ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
കട്ടപ്പനയില്‍ ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ഇടുക്കി: സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പുകളുടെ നേതൃത്വത്തില്‍ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന. 85 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 22 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തി. വില വിവര പ്രദര്‍ശിപ്പിക്കാത്തതും ,ത്രാസ് പതിപ്പിക്കാതിരിക്കുകയും, ഭഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 22000 രൂപ സ്‌പോട്ട് ഫൈന്‍ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും. ജില്ലാ കലക്ടറുടെ സംയുക്ത ഓണക്കാല പൊതുവിപണി പരിശോധനാ സ്‌ക്വാഡിലുള്‍പ്പെട്ട ജില്ലാ സപ്ലൈഓഫീസര്‍ ബൈജു കെ.ബാലന്‍, ഫുഡ് സേഫ്റ്റി ഇടുക്കി ജില്ല ഓഫീസര്‍ സ്‌നേഹ വിജയന്‍, പീരുമേട് താലൂക്ക് സപ്ലൈ ഓഫീസര്‍ മോഹനന്‍ എ ഇടുക്കി താലൂക്ക് സപ്ലേ ഓഫീസര്‍ ജലീസ് എം റേഷനിംഗ് ഇന്‍സ്‌പെകടര്‍മാരായ റജി, ഷിനു മോന്‍, മനോജ്, പ്രശാന്ത്, ജോസഫ്, മറ്റ് ഉദ്യോഗസ്ഥരായ എ.ആര്‍. ഷാജി, ടി. ഹരീഷ്, ശ്രീജിത്ത്, സനല്‍കുമാര്‍ സി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
What's Your Reaction?






