വയനാടിന് സഹായമാകാന്‍ കുടുക്കയിലെ സമ്പാദ്യവുമായി കുരുന്നുകള്‍
വയനാടിന് സഹായമാകാന്‍ കുടുക്കയിലെ സമ്പാദ്യവുമായി കുരുന്നുകള്‍

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായമാകാന്‍ തങ്കളുടെ സമ്പാദ്യവുമായി എത്തിയിരിക്കുകയാണ് ശാന്തപാറയിലെ രണ്ട് സഹോദരങ്ങള്‍. രാജകുമാരി എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആല്‍ബിനും അലീനയുമാണ് സൈക്കിള്‍ വാങ്ങാന്‍ ചേര്‍ത്തുവച്ച കുടുക്കയിലെ തുക ദുരിതാശ്വാസത്തിനായി നല്‍കിയത്. ശാന്തന്‍പാറ പാറമേലില്‍ ആന്റണി സെറീന ദമ്പതികളുടെ മക്കളാണ് നാലാം ക്ലാസില്‍ പഠിക്കുന്ന ആല്‍ബിനും രണ്ടാം ക്ലാസില്‍ പഠിക്കുന്ന അലീനയും. കഴിഞ്ഞ ഒരു വര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ ഇരുവരും കുടുക്കയില്‍ പണം സൂക്ഷിക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്ക് ഒപ്പം നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കേട്ടതോടെയാണ് ഇരുവരും സൈക്കിള്‍ വാങ്ങാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വയനാട് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. സ്‌കൂളിലെത്തിയ കുട്ടികള്‍ കുടുക്കയോടെ തുക പ്രധാനാധ്യാപകനേയും മാനേജരെയും ഏല്‍പ്പിച്ചു. കുട്ടികളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.
What's Your Reaction?






