വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്‌ഐയുടെ കൈത്താങ്ങ്
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്‌ഐയുടെ കൈത്താങ്ങ്

ഇടുക്കി: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കും. പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് പദ്ധതിക്കായി ധനം കണ്ടെത്തുന്നത്. ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണ പരിപാടി പഴയ പത്രകെട്ട് നല്‍കിക്കൊണ്ട് സിപിഐഎം ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു.
3-ാം തീയതി ആരംഭിച്ച പ്രവര്‍ത്തനം 9-ാം തീയതികൊണ്ട് പൂര്‍ത്തികരിച്ച് വിറ്റ് കിട്ടിയ തുക ജില്ലാ കമ്മിറ്റിക്ക് കൈമാറും. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍ , പ്രസിഡന്റ് ജോബി എബ്രഹാം, മേഖലാ സെക്രട്ടറി ബിബിന്‍ ബാബു , പ്രസിഡന്റ് സെബിന്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
What's Your Reaction?






