ചക്കുപള്ളം ആറാംമൈലില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
ചക്കുപള്ളം ആറാംമൈലില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
ഇടുക്കി: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ ചക്കുപള്ളം ആറാംമൈലില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചക്കുപള്ളം പുളിമൂട്ടില്‍ ഉണ്ണി (68 )ഭാര്യ ഗ്രേസി കുട്ടി (63) ഗ്രേസിയുടെ സഹോദരന്റെ മകന്‍ കുന്നേല്‍ കരോട്ട് നോയല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?