വാഗമണ്‍ തവളപ്പാറയില്‍ പാറഖനനം പാടില്ലെന്ന് ഹൈക്കോടതി: ഉത്തരവിറക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് തവളപ്പാറ സംരക്ഷണ സമിതി
വാഗമണ്‍ തവളപ്പാറയില്‍ പാറഖനനം പാടില്ലെന്ന് ഹൈക്കോടതി: ഉത്തരവിറക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് തവളപ്പാറ സംരക്ഷണ സമിതി
ഇടുക്കി: വാഗമണ്‍ തവളപ്പാറയില്‍ പാറഖനനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതായി തവളപ്പാറ സംരക്ഷണ സമിതി. ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന, സര്‍വേ നമ്പര്‍ 721ലുള്ള എട്ട് ഹെക്ടര്‍ സ്ഥലത്ത് പാറഖനനത്തിന് സ്വകാര്യ വ്യക്തിക്ക് നിരാക്ഷേപ പത്രം നല്‍കിയിരുന്നു. ഇതിനെതിരെ 2020ല്‍ നാട്ടുകാര്‍ സമരം നടത്തി. തുടര്‍ന്ന്, 2021ല്‍ വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ റവന്യു മന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ നിരാക്ഷേപ പത്രം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചതോടെ സമിതിയും കേസില്‍ കക്ഷിചേര്‍ന്നു. ഈകേസിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്. പാറഖനനത്തെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വാഗമണ്‍ ടൂറിസത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് സമിതി സെക്രട്ടറി സനല്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?