മോദി സർക്കാർ ഇടുക്കി ജില്ലയ്ക്ക് ഒട്ടേറെ പദ്ധതികൾ നൽകി: ബിജെപി
മോദി സർക്കാർ ഇടുക്കി ജില്ലയ്ക്ക് ഒട്ടേറെ പദ്ധതികൾ നൽകി: ബിജെപി
ഇടുക്കി: ജില്ലയ്ക്ക് കരുതലേകിക്കൊണ്ടുള്ള 12 വർഷത്തെ ഭരണമാണ് നരേന്ദ്രമോദി സർക്കാർ പൂർത്തിയാക്കിയിരിക്കുന്നതെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി. ഇക്കാലയളവിൽ ഒട്ടേറെ വികസന പദ്ധതിയാണ് നടപ്പാക്കിയത്. കിസാൻ സമ്മാൻ നിധിയിലൂടെ ജില്ലയിലെ 71624 കർഷകർ ഒരുവർഷം 6000 രൂപ വീതം കൈപ്പറ്റുന്നുണ്ട്. ജില്ലയിൽ 187378 ജൻധൻ അക്കൗണ്ടുകൾ ആരംഭിച്ചു. രാജമുടി-പരുന്തുംപാറ, മുണ്ടിയെരുമ-കോമ്പയാർ, പാമ്പാടുംപാറ-ആദിയാർപുരം എന്നിവയടക്കമുള്ള റോഡുകൾ മികച്ച നിലവാരത്തിലാക്കി. മലയോര ഹൈവേയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് കോടിക്കണക്കിന് രൂപ അനുവദിച്ചു. വിനോദ സഞ്ചാര മേഖലകളുടെ അടിസ്ഥാന വികസനത്തിന് പ്രത്യേക പാക്കേജുകളും കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കിയെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സൗത്ത് ജില്ലാ അധ്യക്ഷൻ വി സി വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് സുജിത്ത് ശശി എന്നിവർ പങ്കെടുത്തു.
What's Your Reaction?