കട്ടപ്പന നഗരസഭയിലെ ഇടത്തറ- പുത്തന്‍പുരയ്ക്കല്‍ റോഡ് തുറന്നു
കട്ടപ്പന നഗരസഭയിലെ ഇടത്തറ- പുത്തന്‍പുരയ്ക്കല്‍ റോഡ് തുറന്നു

കട്ടപ്പന: നഗരസഭയുടെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കല്ലുകുന്ന് വാര്‍ഡിലെ ഇടത്തറ- പുത്തന്‍പുരയ്ക്കല്‍ റോഡ് തുറന്നു. കൗണ്‍സിലര്‍ ധന്യ അനില്‍ ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ സഹകരണത്തോടെ റോഡിന്റെ 43 മീറ്റര്‍ ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കി. 50 മീറ്റര്‍ കൂടി നവീകരിക്കുന്നതോടെ റോഡ് പൂര്‍ണമായി സഞ്ചാരയോഗ്യമാകും. പ്രദേശത്തെ 20ലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാതയാണിത്. വര്‍ഷങ്ങളായുള്ള യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമായി.
What's Your Reaction?






